ലഹരി വിരുദ്ധ റാലി

പയ്യോളി: റൂറൽ ജില്ല ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി അക്ഷര കോളജി​െൻറയും പയ്യോളി ഹൈസ്കൂൾ എസ്.പി.സി യൂനിറ്റി​െൻറയും സഹകരണത്തോടെ ലഹരി വിരുദ്ധ റാലി നടത്തി. വടകര ഡിവൈ.എസ്.പി. സി.ആർ. സേന്താഷ് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണം വടകര നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ ഉദ്ഘാടനം ചെയ്തു. പയ്യോളി പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് അധ്യക്ഷത വഹിച്ചു. കെ. മോഹൻ ബാബു, നാരായണൻ, നാർകോട്ടിക് സെൽ സബ് ഇൻസ്പെക്ടർ പി.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. വി.പി. ശിവദാസൻ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സി. മുഹമ്മദ്, രംഗിഷ് കടവത്ത് എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.