നൂറ്റമ്പതിലധികം രോഗികൾക്കായി ഒരു ഡോക്ടർ, പ്രാഥമികാരോഗ്യകേന്ദ്രം ബുദ്ധിമുട്ടുന്നു

* മൺസൂൺ കാലത്ത് വൈകീട്ട് ആറുവരെ പ്രവർത്തിക്കാൻ തീരുമാനം കൊടിയത്തൂർ: പ്രദേശത്ത് മഴക്കാല രോഗങ്ങൾ പടരുമ്പോഴും കൊടിയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം. മൂന്ന് ഡോക്ടർ തസ്തികയുണ്ടെങ്കിലും ഒരു ഡോക്ടർ മാത്രമേ ആശുപത്രിയിലുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പുവരെ രണ്ട് ഡോക്ടർമാരുണ്ടായിരുന്നിടത്ത് ഒരാൾ ലീവിലായതോടെ ഇൗ സ്ഥിതി വന്നത്. ദിവസവും ശരാശരി 150ലധികം രോഗികൾ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. രോഗികൾക്ക് പ്രയാസം വരാതിരിക്കാൻ മൺസൂൺ കാലത്ത് ആശുപത്രി പ്രവർത്തനം വൈകീട്ട് ആറുവരെയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തി​െൻറ കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർക്കായി അഭിമുഖം നടത്തിയെങ്കിലും ഒരു ഫാർമസിസ്റ്റ് കൂടി ഉണ്ടെങ്കിലെ മഴക്കാലങ്ങളിൽ ആശുപത്രി പ്രവർത്തനം ദീർഘിപ്പിക്കാനാകൂ. ആർദ്രം പദ്ധതി മുഖേന ഈ പ്രാഥമികാരോഗ്യകേന്ദ്രം ഫാമിലി ഹെൽത്ത് സ​െൻറർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുെണ്ടങ്കിലും അതി​െൻറ നടപടികളായിട്ടില്ല. താൽക്കാലിക അടിസ്ഥാനത്തിലെങ്കിലും ഡോക്ടറുടെയും ഫാർമസിസ്റ്റി​െൻറയും നിയമനം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് ദൂരീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.