പരിശോധന: 18 സ്​കൂൾ വാഹനങ്ങൾക്കെതിരെ നടപടി

കോഴിക്കോട്: സ്കൂൾ തുറന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ മോേട്ടാർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ഫ്ലയിങ് സ്ക്വാഡ് സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർഥികളെ കൊണ്ടുപോകുന്ന ഒാേട്ടാകളും ബസുകളുമടക്കം പരിശോധിച്ചത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 18 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ സി.ജെ. പോൾസൺ പറഞ്ഞു. ശരിയായി ലൈറ്റുകൾ പിടിപ്പിക്കാത്ത അഞ്ചും അഗ്നിശമന ഉപകരണങ്ങൾ ഘടിപ്പിക്കാത്ത രണ്ടും വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. വാതിലുകൾ അടക്കാനും തുറക്കാനും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്ത ഒരു വാഹനം പിടികൂടി. അനുവദിച്ചതിലും അധികം വിദ്യാർഥികളെ കയറ്റിയതിന് നാലു വാഹനങ്ങൾക്ക് പിഴയിട്ടു. മൊത്തം 18 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനങ്ങളെ പിടികൂടാൻ ഉൾനാട്ടിലടക്കം പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്കൂൾ ബസുകളുടെ അമിതവേഗം, പ്രൈവറ്റ് ബസുകളിൽ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുക, ഇരിക്കാൻ അനുവദിക്കാതിരിക്കുക, ഇൻറർവ്യൂ നടത്തുക എന്നീ പരാതികൾ വാഹനവകുപ്പി​െൻറ മൊബൈൽ എൻഫോഴ്സ്മ​െൻറ് സ്ക്വാഡിനെ 8547639111 നമ്പറിൽ അറിയിക്കാം. ഇത്തരം ബസുകൾ കണ്ടെത്താൻ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലടക്കം പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.