പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളജിന് റുസയുടെ (രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ) രണ്ടു കോടി ധനസഹായം. കോളജിെൻറ അക്കാദമിക് മികവിനുള്ള അംഗീകാരമാണിത്. നാക് ഗ്രേഡിങ്ങിൽ ഉയർന്ന സ്കോർ നേടിയ സി.കെ.ജി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഒമ്പതു കോളജുകൾക്ക് റുസ അംഗീകാരം ലഭിച്ചു. ജില്ലയിൽനിന്ന് പേരാമ്പ്ര കോളജിന് മാത്രമാണ് റുസ സഹായം. ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ അക്കാദമിക്ക് ബ്ലോക്ക് പണിയും. 60 ലക്ഷം കോളജ് അറ്റകുറ്റപ്പണിക്കും 40 ലക്ഷം ലാബ് ലൈബ്രറിക്കും ചെലവഴിക്കും. നിലവിൽ യു.ജി.സി, കേരള സർക്കാർ ധനസഹായത്തോടെ ഒന്നരക്കോടി രൂപ ചെലവിൽ വനിത ഹോസ്റ്റൽ നിർമാണം പുരോഗമിക്കുകയാണ്. കിഫ്ബിയിൽനിന്ന് 9.22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടുതൽ കോഴ്സുകൾ ഇവിടെ അനുവദിച്ചാൽ മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഏറെ ഗുണംചെയ്യും. നിലവിൽ ബി.എസ്സി മാത്തമാറ്റിക്സ്, ഫിസിക്സ്, ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.കോം, എം.എ ഹിസ്റ്ററി എന്നീ കോഴ്സുകൾ മാത്രമാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.