കുടിയൊഴിപ്പിക്കാനുള്ള കെട്ടിട ഉടമകളുടെ നടപടിക്കെതിരെ സമരത്തിനൊരുങ്ങി വ്യാപാരികൾ

നല്ലളംബസാർ: കോഹിനൂർ ബിൽഡിങ്ങിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള ഉടമകളുടെ നടപടിക്കെതിരെ സമരത്തിനൊരുങ്ങി വ്യാപാരികൾ. ദാറുന്നജാത്തി​െൻറ (അറബിക് കോളജ് കൂനഞ്ചേരി) ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിൽ 30ഒാളം വ്യാപാരികളാണ് പ്രവർത്തിക്കുന്നത്. കെട്ടിട ഉടമകളുടെ നടപടിക്കെതിരെ പ്രദേശത്തെ വിവിധ രാഷ്ട്രീയ, മത സംഘടനകളുടെയും ജനപ്രതിനിധികളുടെയും െറസിഡൻറ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ വ്യാപാരികൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. വ്യാപാരികെളയും നിരവധി തൊഴിലാളി കുടുംബങ്ങെളയും തെരുവിലിറക്കുന്ന നടപടിയിൽനിന്ന് ഉടമസ്ഥർ പിന്മാറണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തി​െൻറ ഭാഗമായി 26ന് വൈകീട്ട് നാലുമണിക്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലളം ബസാറിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഉച്ചക്ക് മൂന്നു മുതൽ ആറുവരെ കടയടച്ച് വ്യാപാരികളും തൊഴിലാളി കുടുംബങ്ങളും ആക്ഷൻ കമ്മിറ്റി നടത്തുന്ന ധർണയിലും പ്രകടനത്തിലും പെങ്കടുത്ത് വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ കൺവീനർ കെ.എം. റഫീഖ് സ്വാഗതം പറഞ്ഞു. എം.കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.