കരിഞ്ചോല ദുരന്തം: ക്യാമ്പിലുള്ളവർക്ക്​ സഹായം ഉറപ്പുവരുത്തും

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസസൗകര്യം, കുടിവെള്ളം, ചികിത്സ എന്നിവ കൃത്യമായി ലഭിക്കുന്നത് ഉറപ്പുവരുത്തണമെന്ന് കലക്ടറുടെ ചേംബറില്‍ നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ വീതവും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ആറ് ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്നു മന്ത്രി അറിയിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന ക്വാറി പ്രവര്‍ത്തനം അനുവദിക്കില്ല. എന്നാൽ, അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഖനനം അനുവദനീയമാണെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, എ.ഡി.എം ടി. ജനിൽകുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, ഡി.എം.ഒ ഡോ. വി. ജയശ്രീ തുടങ്ങിയവർ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ പെങ്കടുത്തു. ഷംനയുടെ കുടുംബത്തെ മന്ത്രി സന്ദര്‍ശിച്ചു കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ഷംനയുടെ ബന്ധുക്കളെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഷംനയുടെ മാതാപിതാക്കളായ ഇല്ലത്ത് സലാം, മൈമൂന എന്നിവരെ വെസ്റ്റ് കൈതപ്പൊയിലിലെ വീട്ടിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. ഷംന, മകള്‍ നിയ ഫാത്തിമ, ഭര്‍തൃമാതാവ് ആസ്യ, പിതാവ് ഹസൻ, സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, മരുമക്കളായ റിന്‍ഷ മെഹറിന്‍, റിസ്വാന മറിയം എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.