ഡോ. അനൂപ്‌ കുമാറിന് സ്വീകരണം നല്‍കി

ഉള്ള്യേരി: നിപ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. എം.എസ്. അനൂപ്‌ കുമാറിന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി. ആനവാതില്‍ ശില്‍പ കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ആലങ്കോട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ ഉപഹാരം നല്‍കി. സന്തോഷ്‌ പുതുക്കേംപുറം, രവീന്ദ്രന്‍ ആലങ്കോട്, ഹരിദാസന്‍ നായർ, പി. നാസർ, പി. വിശ്വൻ, പി.കെ. ബാലൻ, കെ. വിശ്വനാഥൻ, രാധാകൃഷ്ണന്‍ ഉള്ളൂർ, എം.പി അബ്ദുൽ ജലീൽ, ചന്തപ്പന്‍ മൈക്കോട്ടേരി, ചന്ദ്രന്‍ മന്നോത്ത്, മണി പുനത്തിൽ, മമ്മത്കോയ, ചന്ദ്രന്‍ മന്നോത്ത്, കൃഷ്ണന്‍ കൂവിൽ, കെ.കെ. മമ്മത്കോയ, സി. ദിനേശൻ, രജീഷ്, ശാന്ത ശ്രീവത്സം എന്നിവര്‍ സംസാരിച്ചു. ഡോ. അനൂപ്‌ കുമാര്‍ മറുപടി പ്രസംഗവും ആരോഗ്യ ബോധവത്കരണ ക്ലാസും എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.