കൊയിലാണ്ടി: 2019ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിെൻറ മുന്നൊരുക്ക ഭാഗമായി 2019 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെക്കൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ സ്പെഷൽ സമ്മറി റിവിഷൻ 2019 പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി ബൂത്ത് പുനഃക്രമീകരണം, വോട്ടർ പട്ടികയിൽനിന്നും പേര് നീക്കംചെയ്യൽ, പേര് കൂട്ടിച്ചേർക്കൽ, പട്ടികയിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തൽ എന്നീ പ്രക്രിയകൾ നടത്തുന്നു. 1300ൽ കൂടുതലുള്ള വോട്ടർമാരെ മറ്റ് ബൂത്തുകളിലേക്ക് മാറ്റി പുനഃക്രമീകരിക്കേണ്ടതിെൻറ ഭാഗമായി താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. ജൂൺ 23: പയ്യോളി, ഇരിങ്ങൽ (പയ്യോളി മുനിസിപ്പാലിറ്റി)-കൊയിലാണ്ടി നിയോജക മണ്ഡലം, ചങ്ങരോത്ത്, പാലേരി (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, ഉണ്ണികുളം, ശിവപുരം (ഉണ്ണികുളം വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 23: തിക്കോടി (തിക്കോടി ഗ്രാമ പഞ്ചായത്ത്)-കൊയിലാണ്ടി നിയോജക മണ്ഡലം, ചക്കിട്ടപാറ, പേരാമ്പ്ര, ചെമ്പനോട (ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, പനങ്ങാട്, കാന്തലാട്, കിനാലൂർ (പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 25: ചെങ്ങോട്ട്കാവ് (ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്) -ബാലുശ്ശേരി നിയോജക മണ്ഡലം, കൂത്താളി (കൂത്താളി ഗ്രാമ പഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, കായണ്ണ (കായണ്ണ ഗ്രാമപഞ്ചായത്ത്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 25: പന്തലായനി, വിയ്യൂർ (കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാൾ)-കൊയിലാണ്ടി നിയോജക മണ്ഡലം, ചെറുവണ്ണൂർ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, കൂരാച്ചുണ്ട് (കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 26: ചേമഞ്ചേരി (ചേമഞ്ചേരി വില്ലേജ് ഒാഫിസ്)-കൊയിലാണ്ടി നിയോജക മണ്ഡലം, തുറയൂർ (തുറയൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, കോട്ടൂർ, അവിടനല്ലൂർ (അവിടനല്ലൂർ വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 26: മൂടാടി (മൂടാടി ഗ്രാമപഞ്ചായത്ത് ഹാൾ)-കൊയിലാണ്ടി നിയോജക മണ്ഡലം, മേപ്പയൂർ, കൊഴുക്കല്ലൂർ (കൊഴുക്കല്ലൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം നടുവണ്ണൂർ (നടുവണ്ണൂർ വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 27: കീഴരിയൂർ (കീഴരിയൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, അത്തോളി (അത്തോളി വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 27: അരിക്കുളം (അരിക്കുളം ഗ്രാമ പഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, ഉള്ള്യേരി (ഉള്ള്യേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 28: നൊച്ചാട് (നൊച്ചാട് വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, ബാലുശ്ശേരി (ബാലുശ്ശേരി വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 28: എരവട്ടൂർ, മേഞ്ഞാണ്യം (മേഞ്ഞാണ്യം വില്ലേജ് ഒാഫിസ്)-പോരാമ്പ്ര നിയോജക മണ്ഡലം-ഉച്ചക്ക് 2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.