മുക്കം: ഗെയിൽ വാതക പൈപ്പിടാൻ കൃഷിയിടത്തിലെ കരിങ്കല്ല് ഭിത്തി 20 മീറ്റർ നീളത്തിൽ പൊളിച്ചിട്ടു. കാലവർഷത്തെ തുടർന്ന് സമീപത്തെ കക്കാടൻ തോട് ദിശമാറി ഒഴുകിയെത്തി വ്യാപകമായി കൃഷി നശിച്ചു. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് കൊത്തനാപറമ്പ് ഭാഗത്തെ എ.എം. മുഹമ്മദലിയുടെ കൃഷിയിടങ്ങളിലാണ് കരിങ്കല്ല് മതിൽ ഗെയിൽ അധികൃതർ പൊളിച്ചിട്ടത്. പൈപ്പിടലിനുശേഷം പുനഃസ്ഥാപിക്കാമെന്നു പറെഞ്ഞങ്കിലും ചെയ്തില്ല. മഴവെള്ളപ്പാച്ചിലിൽ കക്കാടൻതോടിൽനിന്ന് വെള്ളം ദിശമാറി ഒഴുകി 300 കവുങ്ങുകളും 200 വാഴകളുമാണ് നശിച്ചത്. ഗെയിൽ പൈപ്പിടൽ ഒരാഴ്ചക്കകം നടത്തുന്നതിനാൽ പദ്ധതി പ്രദേശത്തെ കവുങ്ങുകൾ പറിച്ചുമാറ്റാൻ നിർദേശം നൽകിയിരുന്നു. പക്ഷേ, അടുത്ത ദിവസംതന്നെ ഗെയിൽ അധികൃതർ മണ്ണുമാന്തിയന്ത്രവുമായെത്തി കൃഷിയിടങ്ങളിൽ ചാല് കീറിയതോടെ കവുങ്ങിൻ തൈകൾ പറിച്ചെടുക്കാനായില്ല. ഇതോടെ നിരവധി കവുങ്ങിൻ തൈകൾ നശിച്ചു. കാരശ്ശേരി, കൊടിയത്തൂർ മേഖലകളിൽ ഗെയിൽ പൈപ്പിടൽ മുഖേന ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് ഇതിനകം നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.