എസ്.ടി സീറ്റൊഴിവ്

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ മൂന്നാം സെമസ്റ്റർ ബികോം ക്ലാസിലേക്ക് ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. ഈ മാസം 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. എസ്.ടിക്കാരുടെ അഭാവത്തിൽ നിയമാനുസരണം മറ്റ് വിഭാഗക്കാരെ പരിഗണിക്കും. ചെറുവണ്ണൂർ വില്ലേജ് ഓഫിസ് ചോർന്നൊലിക്കുന്നു പേരാമ്പ്ര: ചെറുവണ്ണൂർ വില്ലേജ, ഒാഫിസ് കെട്ടിടം ചോർന്നൊലിക്കുന്നത് ദുരിതമാവുന്നു. വർഷങ്ങൾക്കു മുമ്പ് നിർമിതികേന്ദ്രം നിർമിച്ച കെട്ടിടത്തിലാണ് ഈ ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസ് മുറിയുടെ സീലിങ് ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഓഫിസ് രേഖകൾക്കും ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും ചോർച്ച കാരണം ബുദ്ധിമുട്ടു നേരിടുന്നുണ്ട്. ചോർച്ച തടയാൻ സത്വര നടപടി സ്വീകരിക്കണമെന്നും ചെറുവണ്ണൂർ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കണമെന്നും കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.