മുക്കം: നഗരസഭ പി.എം.എ.വൈ പദ്ധതിയിലൂടെ 15.04 കോടി ചെലവഴിച്ച് പൂർത്തീകരിച്ച 92 വീടുകളുടെ താക്കോൽദാനം ശനിയാഴ്ച ഇ.എം.എസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.ടി.ജലീൽ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 378 വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയാണിത്. എസ്.സി വിദ്യാർഥികൾക്കുള്ള 100 ലാപ്ടോപ്പുകളുടെ വിതരണം ജോർജ് എം.തോമസ് എം.എൽ.എ നിർവഹിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ എസ്.സി വിഭാഗത്തിലെ ഒന്നാം റാങ്ക് ജേതാവ് സാമിക് മോഹനൻ, നിപ വൈറസ് പനിബാധിത പ്രതിസന്ധികളിൽ സ്തുത്യർഹമായ സേവനം ചെയ്ത നഴ്സ് ദിവ്യ എന്നിവരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, സെക്രട്ടറി എൻ.കെ.ഹരീഷ്, കെ.ശ്രീധരൻ, പ്രജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.