ചുരം ടാറിങ്ങിന് വിലങ്ങു തടിയായി വനംവകുപ്പ്

ഈങ്ങാപ്പുഴ: ചുരത്തിൽ ചിപ്പിലിത്തോടിനടുത്ത് റോഡ് തകർന്ന ഭാഗത്ത് ദേശീയപാത അധികൃതർ നിർമിച്ച താൽക്കാലിക റോഡ് ടാറിങ് നടത്തുന്നതിനെതിരെ വനംവകുപ്പ് രംഗത്ത്. തകർന്ന റോഡി​െൻറ എതിർവശത്തായി ഒരു മീറ്റർ വീതിയിൽ 75 മീറ്റർ നീളത്തിലാണ് വാഹനങ്ങൾ കടന്നു പോകാൻ താൽക്കാലിക റോഡ് നിർമിച്ചത്. ഓവ്ചാൽ ആഴത്തിൽ കുഴിച്ച് സിമൻറ് പൈപ്പ് നിരത്തി മുകളിൽ ക്വാറി വേസ്റ്റ് ഇട്ടാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. ടാറിങ് പൂർത്തിയാക്കി ബസുകളടക്കമുള്ള വാഹനങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ കടത്തിവിടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. റോഡ് നിർമാണത്തിന് വനം ൈകയേറിയിട്ടുണ്ടെന്നും ടാറിങ് നടത്തിയാൽ ആ ഭാഗം പൂർണമായും റോഡായി തീരുമെന്നുമുള്ള ആശങ്കയാണ് വനംവകുപ്പിന്. ടാറിങ് നടത്താതെ റോഡ് തുറന്നുകൊടുത്താൽ ക്വാറിവേസ്റ്റിനുള്ളിലൂടെ മഴവെള്ളം ആഴ്ന്നിറങ്ങി റോഡ് വീണ്ടും ഇടിയാനുള്ള സാധ്യതയുള്ളതായി ദേശീയപാത അധികൃതർ പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിന് കലക്ടർ വനംവകുപ്പ് അധികൃതരുമായി ചർച്ച നടത്തിവരുകയാണ്. ചുരം റോഡിലെ തകർന്ന ഭിത്തിയുടെ പുനർനിർമാണം തുടങ്ങി ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് തകർന്ന ഭാഗം പുനർ നിർമിക്കുന്ന പ്രവർത്തനം ആരംഭിച്ചു. തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാനുള്ള പരിശോധനയാണ് തുടങ്ങിയത്. ഫൗണ്ടേഷന് പാറ കണ്ടെത്തുന്നതിന് 10 മീറ്റർ ഇടവിട്ട് ബോറിങ് സംവിധാനത്തിലൂടെയുള്ള പരിശോധനയാണ് നടത്തുന്നത്. തകർന്ന ഭാഗം മൂന്നു മാസത്തിനുള്ളിൽ പുനർനിർമിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദേശീയപാത അധികൃതർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. അതേസമയം, റോഡിന് ഭീഷണി ആയ മരങ്ങൾ ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹകരണത്തോടെ മുറിച്ചു മാറ്റിയിട്ടുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയർ കെ. വിനയരാജ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജമാൽ മുഹമ്മദ്, അസി.എൻജിനീയർ ലക്ഷ്മണൻ, ഓവർസിയർ ആേൻറാ പോൾ എന്നിവർ മുഴുവൻ സമയവും ചുരത്തിൽ ക്യാമ്പ് ചെയ്താണ് പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.