ഉള്ള്യേരി: ഓവുചാല്‍ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ പറഞ്ഞു. ഓവുചാല്‍ ശുചീകരണം അജണ്ടയില്‍ ഇല്ലാതിരുന്നതിനാലാണ് ആദ്യം ചര്‍ച്ചെക്കടുക്കാതിരുന്നത്. യോഗാവസാനം ചര്‍ച്ചചെയ്യാമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍, ഇതു ചെവിക്കൊള്ളാതെ അവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞമാസം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നതിനാല്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ഓവുചാലുകള്‍ വൃത്തിയാക്കുന്നതിനും നടപടികള്‍ കൈക്കൊണ്ടതായും പ്രസിഡൻറ് അറിയിച്ചു. പ്രതിഷേധിച്ചു ഉള്ള്യേരി: യു.ഡി.എഫ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെ പഞ്ചായത്ത് ഭരണസമിതി യോഗം നടത്തിയതിലും യോഗവിവരം അറിഞ്ഞെത്തിയ അംഗങ്ങളെ മിനിറ്റ്സില്‍ ഒപ്പുവെക്കാന്‍ അനുവദിക്കാത്തതിലും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വായനാപക്ഷാചരണം മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാപക്ഷാചരണം തുടങ്ങി. ആസ്വാദനക്കുറിപ്പ് മത്സരം നടന്നു. വായന ക്വിസ്, പത്രപ്രശ്നോത്തരി, സെമിനാർ തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.