കർഷക രോഷാഗ്​നി

പേരാമ്പ്ര: സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, റബർ ഇറക്കുമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ജോസഫ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. കെ.പി.കെ. ചോയി അധ്യക്ഷത വഹിച്ചു. പി.പി. രഘുനാഥ്, സുജാത മനയ്ക്കൽ, ഐ. സുരേഷ് എന്നിവർ സംസാരിച്ചു. തിക്കോടിയിൽ അടിപ്പാത യാഥാർഥ്യമാകുമോ? നന്തിബസാർ: തീരദേശത്തെ യാത്രക്കാരുടെ ഏറെനാളത്തെ ആഗ്രഹമാണ് തിക്കോടി സ്റ്റേഷ​െൻറ തെക്കുഭാഗത്തൊരു അടിപ്പാത. നൂറുകണക്കിനാളുകൾ പലവിധ ആവശ്യങ്ങൾക്കായി തിക്കോടി വഴിയാണ് യാത്രചെയ്യുന്നത്. എന്നാൽ, തിക്കോടി ടൗണിലെത്തിയിട്ടുവേണം പല സ്ഥലങ്ങളിലേക്കും പോകാൻ. പക്ഷേ, ടൗണിലെത്തുക ദുരിതം നിറഞ്ഞതാണ്. റോഡിലൂടെ െറയിൽപാളം മുറിച്ചുകടക്കണം. അഞ്ച് ട്രാക്കുകളുള്ള പാളത്തിലൂടെ ദിവസവും 70ഒാളം ട്രെയിനുകൾ കടന്നുപോകുന്നു. അടുത്തുള്ള ഫുഡ് കോർപറേഷ​െൻറ ഗോഡൗണിലേക്ക് നിരന്തരം പോകുന്ന ഗുഡ്‌സുകൾ വേറെയുമുണ്ട്. അതുവരെ വാഹനങ്ങൾ ഗേറ്റിനരികിൽ കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇതിന് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്ത് റെയിൽവേക്ക് അടിപ്പാതക്കായി അപേക്ഷിച്ചിരുന്നു. അഞ്ച് ട്രാക്കുള്ളതിനാൽ അഞ്ചുകോടിയിലധികം രൂപ െറയിൽവേക്കു നൽകേണ്ടിവരും. ഭാരിച്ച തുക കണ്ടെത്തുകയെന്നത് ബാധ്യതയായതിനാൽ അടിപ്പാതയെന്ന ആവശ്യം നടക്കാതെപോകുമെന്നാണറിയുന്നത്. മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി കൊയിലാണ്ടി: ഇടതടവില്ലാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിയ്യൂർ -പന്തലായനി റോഡ്, കൊരയങ്ങാട് തെരു, കരിമ്പാപൊയിൽ മൈതാനം, അരിക്കുളം -വെളിയണ്ണൂർ ചെല്ലി റോഡ്, വിയ്യൂർ -പന്തലായനി റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. ദേശീയ പാത ഉൾെപ്പടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുമുണ്ട്. ഒാവുചാലുകൾ ഇല്ലാതായതാണ് റോഡുകൾ വെള്ളത്തിനടിയിൽ ആകാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.