സംസ്​ഥാന പാത അറ്റകുറ്റപ്പണി നടത്തണമെന്ന്

ബാലുശ്ശേരി: സംസ്ഥാന പാത അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്തി​െൻറ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭസമരത്തിലേക്ക്. ബാലുശ്ശേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. യോഗം പാർലമ​െൻറ് ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. സുജിത് പറമ്പിൽ അധ്യക്ഷത വഹിച്ചു. അനുമോദിച്ചു ബാലുശ്ശേരി: എ.കെ.ജി ഗ്രന്ഥാലയം തറമ്മലങ്ങാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്തു. പി.കെ. ബീന അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ, എൽ.കെ. നാരായണൻ, കെ. അപ്പു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.