തൊഴിലാളിയായി തുടക്കം, ഇനി രാജ്യസഭയിൽ മുഴക്കം

വി.എസ് മന്ത്രിസഭയിലെ കോഴിക്കോട്ടു നിന്നുള്ള രണ്ട് മന്ത്രിമാരും രാജ്യസഭയിലേക്ക് കോഴിക്കോട്: 2006ലെ വി.എസ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും ഇത്തവണ ഇടതുമുന്നണി രാജ്യസഭയിലേക്ക് പരിഗണിക്കുേമ്പാൾ കോഴിക്കോടിനും പ്രതീക്ഷകളേറെ. മൂന്നുതവണ സംസ്ഥാന നിയമസഭയിലെത്തിയ കോഴിക്കോട് സ്വദേശിയായ എളമരം കരീം ഡൽഹിയിൽ ആദ്യ ഉൗഴത്തിനൊരുങ്ങുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയുമായ കരീമി​െൻറ വളർച്ച ലളിതമായ തുടക്കത്തിൽനിന്നായിരുന്നു. 1971ൽ കെ.എസ്.എഫിൽ പ്രവർത്തിച്ചു തുടങ്ങി. 1973ൽ കെ.എസ്.വൈ.എഫിൽ ചേർന്നു. ചാലിയാറി​െൻറ ഒാരത്തെ സാധാരണ കുടുംബാംഗമായ കരീം മാവൂർ ഗ്വാളിയോർ റേയാൺസിൽ തൊഴിലാളിയായാണ് തുടങ്ങിയത്. 1979ലാണ് റയോൺസിൽ കരാർ തൊഴിലാളിയായത്. സി.െഎ.ടിയുവിലൂടെ തൊഴിലാളി യൂനിയൻ നേതാവായി. 1986ൽ റയോൺസ് വിട്ട് ഫുൾടൈം സി.െഎ.ടി.യു പ്രവർത്തകനായി. '96ൽ കോഴിക്കോട് രണ്ടിൽനിന്ന് എം.എൽ.എയായ കരീം 2001ൽ പക്ഷേ, അവിടെ തോറ്റു. 2006ലും 2011ലും ബേപ്പൂരിൽ ജയം. നഷ്ടത്തിലായ പൊതുമേഖല വ്യവസായ കേന്ദ്രങ്ങൾക്ക് പുത്തനുണർവ് ലഭിക്കാൻ കരീം വ്യവസായ മന്ത്രിയായപ്പോൾ സാധിച്ചുവെന്നത് ജില്ലയുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്നു. കഴിഞ്ഞതവണ പാർട്ടി സീറ്റ് നൽകാതിരുന്ന കരീമിനെ അഖിലേന്ത്യ നേതൃത്വത്തിലേക്കുയർത്തിയ സി.പി.എം ഒടുവിൽ രാജ്യസഭയിേലക്കയക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.