കരാര്‍ നിയമനം

കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോം ഫോര്‍ മ​െൻറലി ഡെഫിഷ്യൻ ചില്‍ഡ്രന്‍സില്‍ (എച്ച്.എം.ഡി.സി) ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിചരിക്കുന്നതിന് മള്‍ട്ടിടാസക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കും. ഇൻറര്‍വ്യൂ 13ന് രാവിലെ 11ന് വെള്ളിമാടുകുന്നിലെ ഹോം ഫോര്‍ ദ മ​െൻറലി ഡെഫിഷ്യൻ ചില്‍ഡ്രന്‍ ഓഫിസിൽ. ഫോണ്‍: 0495 2731632. സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ (എച്ച്.ഡി.വി) (കാറ്റഗറി നമ്പർ 218/2015) തസ്തികയുടെ 2018ന് മേയ് 31ന് നിലവില്‍വന്ന ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പട്ടിക ജില്ല ഇന്‍ഫര്‍മേഷന്‍ സ​െൻററില്‍ പരിശോധനക്ക് ലഭിക്കും. ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ (എച്ച്.ഡി.വി) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ 19/2014) തസ്തികയുടെ മേയ് 31ന് നിലവില്‍വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ല ഇന്‍ഫര്‍മേഷന്‍ സ​െൻററില്‍ പരിശോധനക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.