കോഴിക്കോട്: നഴ്സുമാരെ അന്യായമായി പിരിച്ചുവിെട്ടന്നാരോപിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരം. ആശുപത്രിയിലെ നഴ്സിങ് ട്രെയിനികളായ രണ്ടുപേരെ പിരിച്ചുവിെട്ടന്നും നിപ ബാധിതരെ ചികിത്സിച്ച നഴ്സിനെയാണ് അകാരണമായി പിരിച്ചുവിട്ടതെന്നും ആരോപിച്ചായിരുന്നു യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാത്രി സമരം തുടങ്ങിയത്. പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് രാത്രി എേട്ടാടെയാണ് ഇരുവർക്കും ലഭിച്ചത്. പിന്നാലെ മറ്റ് ആശുപത്രികളിലെയടക്കം നഴ്സുമാരെത്തി ആശുപത്രിക്കു മുന്നിൽ സമരം നടത്തുകയായിരുന്നു. തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി സമരക്കാരായ 32 പേരെ രാത്രി അറസ്റ്റുചെയ്തുനീക്കി. വെള്ളിയാഴ്ചയും നഴ്സുമാരുടെ നേതൃത്വത്തിൽ സമരം തുടർന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുനീഷ് അറിയിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിപ ബാധിതരെ ചികിത്സിച്ച നഴ്സിനെ പിരിച്ചുവിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി മാനേജ്മെൻറ് അറിയിച്ചു. സ്ഥാപനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തിയ ട്രെയിനി നഴ്സിനെ മാനേജ്മെൻറ് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ നഴ്സുമാർ മിന്നൽ സമരം ആരംഭിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെൻറ് യൂനിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അച്ചടക്ക നടപടി നേരിട്ട ട്രെയ്നി നഴ്സ് ക്ഷമാപണം നടത്തിയാൽ ട്രെയിനിങ് കാലാവധി പൂർത്തിയാക്കാൻ അവസരം നൽകാമെന്ന് ധാരണയായി. എന്നാൽ ബാഹ്യഇടപെടലിൽ ഒരുവിഭാഗം സമരവുമായി മുന്നോട്ടുപോവുകയാണുണ്ടായത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പ്രയാസമുണ്ടാവാതിരിക്കാൻ സംവിധാനമൊരുക്കിയതായും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.