കടപ്പുറത്ത്​ ഔഷധ ​വൃക്ഷത്തൈകൾ നട്ടു

കോഴിക്കോട്: സമുദ്ര ദിനാചരണ ഭാഗമായി കേരള നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കടൽക്കരയിൽ ഔഷധ വൃക്ഷത്തൈകൾ നട്ടു. വേപ്പ്, ലക്ഷ്മി തരു, കുമിഴ്, നീര്‍മരുത് എന്നിങ്ങനെ 100ഒാളം വൃക്ഷത്തൈകളാണ് തെക്കേ കടപ്പുറം കവല മുതൽ കോതിപാലം വരെ നട്ടത്. തൈകള്‍ക്കു ചുറ്റും ഇരുമ്പ് സുരക്ഷാ കവചവും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളികളടക്കം നാട്ടുകാരുടെ സഹകരണത്തോടെയാണ് ചെടികളുടെ സംരക്ഷണം. നദീസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാമചന്ദ്രന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ടി.വി. ജാഫർ, ജയശങ്കര്‍ കിയങ്കണ്ടി, ടി.വി. സക്കീർ, പി.ടി. മുഹമ്മദ്‌കോയ, സതീഷ്ബാബു കൊല്ലമ്പലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.