ഹെൽത്ത്​ ഒാഫിസർക്ക്​ ആദരം

കോഴിക്കോട്: നഗരസഭ ജീവനക്കാരുടെ സാംസ്‌കാരിക സംഘടന 'കസാക്കോ' നേതൃത്വത്തില്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറിനെയും ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. നിപ രോഗനിയന്ത്രണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ. ഗോപകുമാറിന് അനുമോദനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കി. സി.എം.സി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ കാഷ് അവാര്‍ഡും കുട്ടികള്‍ക്ക് നല്‍കി. സൊസൈറ്റിയുടെ സുരക്ഷ ഉപകരണങ്ങള്‍ ഡോ. ആർ.എസ്. ഗോപകുമാര്‍ ഏറ്റുവാങ്ങി. കസാക്കോ പ്രസിഡൻറ് സി. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.എം. സുരേഷ് ബാബു, ടി. സുനിരാജ്, വി. സുരേഷ് കുമാർ, പി. പ്രസന്നകുമാർ, കെ. ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.