പി.കെ.മൊയ്തു: േട്രഡ് യൂനിയൻ നേതാവായി മാറിയ മദ്റസാധ്യാപകൻ

കുറ്റ്യാടി: പാലേരി അൽമദ്റസത്തുൽ ഇസ്ലാമിയയിലെ ആദ്യകാല അധ്യാപകനായിരുന്നു പിൽക്കാലത്ത് സി.ഐ.ടി.യു സംസ്ഥാന സമിതിയംഗമായി മാറിയ പി.കെ. മൊയ്തു. വെള്ളിയാഴ്ച നിര്യാതനായ ഇദ്ദേഹം അസംഘടിതരും പട്ടിണിപ്പാവങ്ങളുമായ ഗ്രാമീണ-തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങൾ നേടിക്കൊടുത്ത നേതാവ് കൂടിയാണ്. ചങ്ങരോത്ത് പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനാണ്. കുറുമ്പ്രനാട് താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ എന്നപേരിൽ സംഘടനയുണ്ടാക്കി. നാട്ടിൽ വസൂരി താണ്ഡവമാടിയ കാലത്ത് ആളുകൾ ഒറ്റപ്പെടുത്തിയ രോഗികൾക്ക് ആശ്വാസം നൽകാൻ മൊയ്തുവും കൂട്ടരും രംഗത്തിറങ്ങിയിരുന്നു. പാലേരി മാണിക്യം എന്ന സിനിമയിൽ മൊയ്തുവിനെ അനുകരിച്ചുള്ള ഒരു കഥാപാത്രം തന്നെയുണ്ട്. ഇ.എം.എസ്, എ.കെ.ജി, ഗൗരിയമ്മ, കേളുവേട്ടൻ എന്നിവരുമായി വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇ.എം.എസി​െൻറ ഒളിവുജീവിതകാലത്ത് മൊയ്തുവി​െൻറ വീട്ടിലെത്തിയിരുന്നു. കാവിലുമ്പാറ, വേളം മലയോരങ്ങളിൽ നടന്ന കർഷക, തൊഴിലാളി സമരങ്ങളിലെല്ലാം മൊയ്തുവും നേതൃപരമായ പങ്കുവഹിച്ചു. പിൽക്കാലത്ത് സി.പി.എം വിട്ട് സി.എം.പിയിൽ ചേർന്നിരുന്നു. ദേവർകേവിലിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. മെംബർ കെ. രാജൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.ടി. അബൂബക്കർ മൗലവി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, കെ.കെ. ഉമ്മർ, എ.കെ. ശ്രീധരൻ, കെ.വി. ജമാൽ, പി. സുരേന്ദ്രൻ, കെ.കൃഷ്ണൻ, എം. അമ്മദ്, കെ.വി. കുഞ്ഞിക്കണ്ണൻ, സജീവൻ മാഷ്, കുമ്പളങ്കണ്ടി അമ്മദ് എന്നിവർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുൻ എം.എൽ.എമാരായ കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, കെ.കെ. ലതിക, ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ടി.കെ. അബ്ദുല്ല, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി. ശാക്കിർ, കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായ കെ.പി. രാജൻ, വി.എം. ചന്ദ്രൻ എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.