കുന്ദമംഗലം ഗവ. കോളജിന്​ 10.74 കോടിയുടെ കെട്ടിടം

കുന്ദമംഗലം ഗവ. കോളജിന് 10.74 കോടിയുടെ കെട്ടിടം കുന്ദമംഗലം: കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് െകട്ടിടം പണിയുന്നതിന് 10.74 കോടിയുടെ പദ്ധതിക്ക് കിഫ്ബി മുഖേന അനുമതി ലഭ്യമാക്കിയതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇൗ മാസം തന്നെ നിർമാണം ആരംഭിച്ച് 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂരിലുള്ള കോളജിന് പി.ടി.എ. റഹീം എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽനിന്ന് 3.25 കോടി രൂപ ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജ് ക്ലാസുകൾ ഉടൻതന്നെ ഇൗ കെട്ടിടത്തിലേക്ക് മാറ്റും. അഞ്ചേക്കർ സ്ഥലമുള്ള ഇവിടെ 10.74 കോടിയുടെ പുതിയ കെട്ടിടംകൂടി വരുന്നതോടെ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കോളജായി ഇത് മാറും. അധ്യാപക ഒഴിവ് കുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മലയാളം, യു.പി വിഭാഗത്തിൽ യു.പി.എസ്.എ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച 10 മണിക്ക് സ്കൂൾ ഒാഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.