മുത്തപ്പൻപുഴ വനം വകുപ്പ് സർ​േവ: ആശങ്ക വേണ്ടെന്ന് എം.എൽ.എ ​

മുത്തപ്പൻപുഴ വനം വകുപ്പ് സർേവ: ആശങ്ക വേണ്ടെന്ന് എം.എൽ.എ തിരുവമ്പാടി: മുത്തപ്പൻപുഴ മേഖലയിൽ വനഭൂമിയുടെ അതിർത്തി നിശ്ചയിക്കാനുള്ള സർവേയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശങ്ക വേണ്ടെന്ന് ജോർജ് എം. തോമസ് എം.എൽ.എ പറഞ്ഞു. വർഷങ്ങളായി കർഷകർ കൈവശം വെച്ചുപോരുന്ന ഭൂമിയിൽ വനംവകുപ്പി​െൻറ സർവേ പ്രവർത്തനം നടത്തരുതെന്നും റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധനക്കുശേഷമേ നടപടി സ്വീകരിക്കാവൂവെന്നും പലതവണ നിർദേശം നൽകിയതാണ്. എന്നാൽ, കോടതി നിർദേശത്തി​െൻറ പേരിൽ ചില ഉദ്യോഗസ്ഥർ സർവേ നടപടികൾ തുടർന്നുവന്നിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ഈ പ്രശ്നം സംസാരിച്ചതി​െൻറ അടിസ്ഥാനത്തിൽ ഒരു കൈവശക്കാരെയും ഒഴിപ്പിക്കില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റവന്യൂ-വനം വകുപ്പ് മന്ത്രിമാരെ നേരിട്ടുകണ്ട് പ്രശ്നം അവതരിപ്പിച്ചു. സംയുക്ത പരിശോധനക്കുശേഷം മാത്രമേ മറ്റു നടപടികൾ സ്വീകരിക്കൂ എന്ന് ഇരുമന്ത്രിമാരും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. ഉടൻ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സംയുക്ത യോഗം ചേർന്ന് കർഷകരുടെ ആശങ്ക ദൂരീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ .എ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.