കക്കട്ടിൽ: അമ്പലക്കുളങ്ങരയിൽ കാറ് കത്തി റിട്ട. ഹെഡ്മാസ്റ്റർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിഞ്ഞില്ല. നമ്പ്യത്താംകുണ്ട് എം.എൽ.പി സ്കൂളിൽനിന്നും വിരമിച്ച പ്രധാന അധ്യാപകൻ കൊയ്യാൽ നാണു മാസ്റ്റർ ബുധനാഴ്ച പുലർച്ചയാണ് വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ കാർ കത്തി വെന്തു മരിച്ചത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും മൃതദേഹം കത്തി കരിഞ്ഞിരുന്നു. ഭാര്യയോട് ഡോക്ടറെ ബുക്ക് ചെയ്യാൻ പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതത്രേ. പൊലീസ് ഫോറൻസിക് പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് കാരണമല്ല തീ പിടിച്ചത് എന്നാണ് വ്യക്തമായത്. കാറിനുള്ളിൽ നിന്നും തീ പടർന്നതായിരിക്കുമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.