കോഴിക്കോട്: കടലിൽ കോഴിമാലിന്യം തള്ളാനുപയോഗിച്ച ലോറി നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സൗത്ത് ബീച്ചിൽ ലോറി ഏജൻറ് ഒാഫിസിനുസമീപം കടലിലേക്ക് മാലിന്യം തള്ളവെ െക.എൽ 46 -ഡി -9812 നമ്പർ നിസാൻ ലോറിയാണ് നാട്ടുകാർ തടഞ്ഞുെവച്ചത്. കൂടുതൽ ആളുകൾ എത്തിയപ്പോഴേക്കും ലോറി ഡ്രൈവറും ജീവനക്കാരും ഒാടി രക്ഷപ്പെട്ടു. ടൗൺ പൊലീസ് സ്ഥലത്തെത്തി. ഒാടിമറഞ്ഞ ലോറി ജീവനക്കാരുടെ ദ്യശ്യങ്ങൾക്കായി പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് നഗരസഭ ആരോഗ്യവിഭാഗത്തിന് ൈകമാറിയ ലോറി കണ്ടംചെയ്യുന്നതിന് നടപടിസ്വീകരിക്കാൻ റിപ്പോർട്ട് തയാറാക്കി ആർ.ഡി.ഒക്ക് നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. നേരത്തെയും ഇവിടെ മാലിന്യം തള്ളിയതിെന തുടർന്ന് പ്രദേശത്തെ ചെറുപ്പക്കാർ രാത്രി ഉറക്കൊഴിഞ്ഞ് കാവൽ നിൽക്കുന്നുണ്ട്. പ്രദേശത്ത് കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് തെക്കേപ്പുറം ശബ്ദം വാട്സ്ആപ് കൂട്ടായ്മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.