കളിക്കമ്പം രക്​തത്തിലലിഞ്ഞ്​ നാട്​

കക്കോടി: ലോകകപ്പ് ഫുട്ബാളാരവം മുഴങ്ങിയതോടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളുമുയർത്തി കാൽപന്തുകളി ആരാധകർ. ബസ്സ്റ്റോപ്പുകളും റോഡുകളും വയൽപ്പാടങ്ങളും മഞ്ഞയും പച്ചയും നിറഞ്ഞ ബ്രസീലി​െൻറയും നീലയും വെള്ളയുമുള്ള അർജൻറീനയുടെയും കൊടിയടയാളങ്ങളുടെ ശോഭയിലാണ്. കളിക്കളത്തിലെ മിന്നും താരങ്ങളുടെ വലിയ ഫോേട്ടാകളും ആവേശമുറ്റുന്ന വാക്കുകളുമാണ് ഫ്ലക്സുകളിൽ. കളി തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുേമ്പ ബ്രസീലി​െൻറയും അർജൻറീനയുടെയും ആരാധകർ പ്രചാരണയുദ്ധം തുടങ്ങിയിരിക്കുന്നു. മോരീക്കരയിൽ അർജൻറീനൻ ആരാധകൻ പ്രവീൺ തനിക്കേറ്റവും വിലപ്പെട്ട കാറിന് ആകാശനീലിമയും വെള്ളയും നിറം തേച്ച് റോഡരികിൽ നിർത്തിയിരിക്കുകയാണ്. പ്രചാരണങ്ങൾ തുടങ്ങിയതോടെ നാടാകെ ലോകകപ്പ് ആരവങ്ങളിലാണ്. ഫുട്ബാളിനെ നെഞ്ചോട് ചേർക്കുന്നത് കുട്ടികളും യുവാക്കളും മാത്രമല്ല. മുതിർന്നവരും കാൽപന്തുകളിയാവേശം ഫ്ലക്സ് ബോർഡിലൂടെ പ്രകടിപ്പിക്കുകയാണ്. കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ മേലാൽ മോഹനനും ഫുട്ബാൾ കളിയുടെ വിലയിരുത്തലുകളിൽ സജീവമാണ്. ബ്രസീലിയൻ ആരാധകനായ മോഹനൻ 30 വർഷമായി ജില്ല ഫുട്ബാൾ അസോസിയേഷൻ അംഗവും 12 വർഷമായി കേരള ഫുട്ബാൾ അസോസിയേഷൻ അംഗവുമാണ്. സേന്താഷ്ട്രോഫി ടീമടക്കമുള്ള സംസ്ഥാന ടീമുകളുടെ മാനേജരുമായിരുന്നു. ബ്രസീലി​െൻറയും അർജൻറീനയുടെയും കോട്ടകളിലേക്ക് സ്വാഗതമോതി നിരവധി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കക്കോടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്. മറ്റു ടീമുകളുടെ ബോർഡുകളും അങ്ങിങ്ങ് സ്ഥാനംപിടിച്ചിട്ടുണ്ട്. കളിക്കമ്പം രക്തത്തിലലിഞ്ഞവരുടെ നാടാണ് മോരീക്കരയും കക്കോടിയും. ദേശീയതാരങ്ങൾ വരെ നഗരത്തിനോട് ചേർന്ന ഇൗ ഗ്രാമത്തിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.