കൺസ്യൂമർ ഫെഡ്​ റമദാൻ വിപണികൾ നാളെ മുതൽ

കോഴിക്കോട്: കൺസ്യൂമർ ഫെഡി​െൻറ സഹകരണ റമദാൻ വിപണികൾ ഇൗ മാസം ഒമ്പതു മുതൽ 13 വരെ നടത്തുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിപ രോഗത്തി​െൻറ പശ്ചാത്തലത്തിൽ കോഴിക്കോട്ട് വാഹനങ്ങളിലുള്ള മൊബൈൽ വിപണനമാണ് നടത്തുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെക്രേട്ടറിയറ്റിന് എതിർവശത്തെ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തീരദേശ, മലയോര മേഖലകൾക്ക് പ്രാധാന്യം നൽകി നാലു മൊബൈൽ ത്രിവേണി വാഹനങ്ങൾ ഏർപ്പെടുത്തും. മൊബൈൽ വിൽപനയുടെ ഫ്ലാഗ് ഓഫ് ഒമ്പതിന് വൈകീട്ട് നാലിന് കുറ്റിച്ചിറയിൽ എം. മെഹബൂബ് നിർവഹിക്കും. പൊതുവിപണിയേക്കാൾ വിലക്കുറവിൽ 13 നിത്യോപയോഗ സാധനങ്ങൾ റമദാൻ വിപണിയിൽ ലഭിക്കും. റേഷൻ കാർഡ് വഴി നൽകുന്ന 25 രൂപ വിലയുള്ള അരിയടക്കമുള്ള സബ്സിഡി സാധനങ്ങൾക്ക് പുറമെ ആട്ട, മൈദ, റവ, ബിരിയാണി അരി എന്നിവയും ലഭിക്കും. വാർത്തസമ്മേളനത്തിൽ കൺസ്യൂമർഫെഡ് റീജനൽ മാനേജർ വി.കെ. രാജേഷ്, സോണൽ മാനേജർ കെ. ഗിരീഷ് കുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.