ഹയർ​െസക്കൻഡറി അധ്യാപക സ്​ഥലംമാറ്റ പട്ടികയിൽ അപാകമെന്ന്​

കോഴിക്കോട്: ഹയർെസക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിനായുള്ള കരട് പട്ടികയിൽ അപാകമെന്ന് ആക്ഷേപം. നിലവിലെ മാനദണ്ഡങ്ങൾ മറികടന്നതിനാൽ പലർക്കും സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചില്ലെന്നാണ് പരാതി. കരുണയുടെയും (കംപാഷനേറ്റ്) മുൻഗണനയുടെയും പേരിലുള്ള പട്ടികയിൽ ആവശ്യത്തിലധികം അധ്യാപകർ ഉൾപ്പെട്ടതിനാൽ അർഹരായവർക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടില്ല. സർവിസിൽ ഒരുതവണ മാത്രമേ മുൻഗണന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ പാടുള്ളൂവെങ്കിലും ഇൗ നിബന്ധനയും അട്ടിമറിച്ചു. ജില്ലക്ക് പുറത്ത് മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് സ്വന്തം ജില്ലയിലേക്ക് കിേട്ടണ്ടിയിരുന്ന സ്ഥലംമാറ്റം ഇതുവഴി നഷ്ടമായി. തിരുവനന്തപുരത്ത് കോമേഴ്സ് വിഷയത്തിലെ 15 അധ്യാപകരെ മാറ്റിയതിൽ പത്തെണ്ണം കംപാഷനേറ്റ് പട്ടികയിലും അഞ്ചെണ്ണം മുൻഗണന പട്ടികയിലുമുള്ളവരാണ്. സ്വാഭാവിക സ്ഥലംമാറ്റം ലഭിേക്കണ്ടവർ അതോടെ ഇതര ജില്ലകളിൽ തന്നെ തുടരണം. ആകെയുള്ള സ്ഥലംമാറ്റത്തി​െൻറ പത്തു ശതമാനം കംപാഷനേറ്റും 20 ശതമാനം മുൻഗണന പട്ടികയിൽനിന്നും നടത്തണെമന്ന നിബന്ധനയും അട്ടിമറിച്ചു. ഇംഗ്ലീഷ് വിഷയത്തിൽ 75 കംപാഷനേറ്റ് സ്ഥലംമാറ്റത്തിൽ 43ഉം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ചില സ്കൂളിലെ അധ്യാപകരെ അതേ സ്കൂളിൽതന്നെ നിലനിർത്തിയത് സ്ഥലംമാറ്റമായി കണക്കാക്കിയെന്നും ആക്ഷേപമുണ്ട്. അതോടെ, കംപാഷനേറ്റ്, മുൻഗണന വിഭാഗങ്ങളിലേത് ആനുപാതികമായി വർധിക്കുകയായിരുന്നു. അപാകം പരിഹരിച്ച് മാത്രമേ സ്ഥലംമാറ്റം നടപ്പാക്കാവൂവെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രാധാകൃഷ്ണനും ജനറൽ െസക്രട്ടറി ഡോ. സാബുജി വർഗീസും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.