നിപ: മികച്ച പ്രവർത്തനത്തിന്​ മന്ത്രിക്ക്​ അഭിനന്ദനം

കോഴിക്കോട്: നിപ വൈറസും അപ്രതീക്ഷിത മരണങ്ങളും ഭീതിപരത്തിയ സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാനും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനും കോഴിക്കോട് ക്യാമ്പ് ചെയ്ത് നേതൃത്വം കൊടുത്ത മന്ത്രി കെ.കെ. െശെലജയെയും അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച കലക്ടർ യു.വി. ജോസിനെയും ഏഞ്ചൽസ് ജില്ല കമ്മിറ്റി അഭിനന്ദിച്ചു. ഡോക്ടർമാരും നഴ്സുമാരും കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാറും സമാനതകളില്ലാത്ത സേവനപ്രവർത്തനങ്ങളാണ് നടത്തിയത്. യോഗത്തിൽ മാത്യു സി. കുളങ്ങര അധ്യക്ഷത വഹിച്ചു. പി.പി. രാജൻ, എൻജിനീയർ പി. മമ്മത് കോയ, പി. ജയന്ത്കുമാർ, ടി.എം. ഹംസ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.