മീഞ്ചന്ത ബൈപാസിലെ നഗരസഭ സ്​ഥലം കുപ്പത്തൊട്ടി

കോഴിക്കോട്: നഗരസഭയുടെ സ്ഥലം കുപ്പത്തൊട്ടിയായത് പരിസരവാസികൾക്ക് ദുരിതമാകുന്നു. മീഞ്ചന്ത ബൈപാസിൽ ജങ്ഷൻ എത്തുന്നതിന് തൊട്ടുമുമ്പുള്ള നഗരസഭയുടെ സ്ഥലത്താണ് മാലിന്യം നിറഞ്ഞത്. നേരേത്ത ബസ്സ്റ്റാൻഡിനും പിന്നീട് ലോറിസ്റ്റാൻഡിനും പരിഗണിക്കപ്പെട്ട സ്ഥലമാണിത്. അധികൃതർ തിരിഞ്ഞുനോക്കാതായതോടെയാണ് ഇവിടെ മാലിന്യം തള്ളാൻ തുടങ്ങിയത്. സമീപത്തെ നടപ്പാതയിലേക്കടക്കം മാലിന്യം എത്തുകയും കാടുകൾ പടരുകയും ചെയ്തതോടെ കാൽനടക്കാരും ദുരിതത്തിലാണ്. കാലവർഷം തുടങ്ങിയതോടെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വെള്ളം കെട്ടിക്കിടന്ന് കൂത്താടികൾ പെറ്റുപെരുകാനും ദുർഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കൗൺസിലർ എന്നിവരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. സ്ഥലത്തി​െൻറ ചെറിയൊരു ഭാഗത്തുമാത്രമാണ് ചുറ്റുമതിലുള്ളത് എന്നതിനാൽ വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മാലിന്യം തള്ളുകയാണ്. സ്ഥലത്തെ മാലിന്യം പൂർണമായും നീക്കി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.