'എസ്​.എസ്​.എൽ.സി ജയിച്ചവർക്ക്​ ഉപരിപഠനം ഉറപ്പുവരുത്തണം'

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. അര ലക്ഷത്തിലേറെ കുട്ടികൾ ഏകജാലകം വഴി അപേക്ഷിച്ചെങ്കിലും 40,000ത്തിൽ പരം സീറ്റുകൾ മാത്രമാണുള്ളത്. ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, മാഹിൻ നെരോത്ത്, എ.പി. വേലായുധൻ, സാലിഹ് കൊടപ്പന, ചന്ദ്രിക കൊയിലാണ്ടി, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.