ഇനി രാസാത്തി ബന്ധുക്കളുടെ തണലിൽ

കോഴിക്കോട്: ഇനി രാസാത്തിക്ക് ബന്ധുക്കളുടെ തണലിൽ കഴിയാം. എട്ടു മാസമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനി രേവതി എന്ന രാസാത്തിയാണ് ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങിയത്. സാമൂഹിക പ്രവർത്തകൻ ശിവ​െൻറ ഇടപെടലിനെ തുടർന്നാണ് യുവതിയുടെ മടക്കം സാധ്യമായത്. രോഗം ഭേദമായതിനു ശേഷം ഒരു മാസത്തോളമായി ഇവർ ഗവ. ആശാഭവനിൽ കഴിയുകയായിരുന്നു. ചടങ്ങിൽ ജില്ല സാമൂഹികനീതി ഓഫിസ് സീനിയർ സൂപ്രണ്ട് സാദിക്ക്, ആശാഭവൻ സൂപ്രണ്ട് നാരായണി, േപ്രാജക്ട് മാനേജർ ധന്യ, സൈക്യാട്രിക് സോഷ്യൽ വർക്കർ ബിനു, മഹബൂബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.