മുക്കം നഗരസഭ പി.എം.എ.വൈ ഭവനപദ്ധതി: കേന്ദ്ര സർക്കാറി​െൻറ അംഗീകാരം

മുക്കം: പി.എം.എ.വൈ ഭവനപദ്ധതി നടത്തിപ്പിലെ കാര്യക്ഷമത പരിഗണിച്ച് മുക്കം നഗരസഭക്ക് കേന്ദ്ര സർക്കാറി​െൻറ അംഗീകാരം. സംസ്ഥാനത്ത് ഏറ്റവും മികച്ച നിർവഹണത്തിലൂടെ വീടുകളുടെ പണി പൂർത്തീകരിച്ചതി​െൻറ അംഗീകാരമായി നാല് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ അഞ്ചിന് കോഴിക്കോട് കലക്ട്രേറ്റിൽ വിഡിയോ കോൺഫറൻസ് നടത്തും. അനിത കല്ലുരുട്ടി, സുലൈഖ തച്ചമ്പലം, ലക്ഷ്മിക്കുട്ടി അയനിക്കുന്നുമ്മൽ, ലക്ഷ്മി പുൽപറമ്പിൽ എന്നീ ഗുണഭോക്താക്കളെയാണ് ഇതിന് തെരഞ്ഞെടുത്തത്. ഹിന്ദി പരിഭാഷക​െൻറ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മൂന്ന് ഡി.പി.ആറിലൂടെ 376 ഗുണഭോക്താക്കൾക്കാണ് പി.എം.എ.വൈ പദ്ധതിയിലൂടെ വീട് നൽകിയത്. ഇതിൽ 92 പേരുടെ വീടുപണി പൂർത്തീകരിച്ചിട്ടുണ്ട്. വീട് നിർമാണത്തി​െൻറ ഒരോ ഘട്ടത്തിലും ജിയോ ടാഗിങ് നടത്തി കേന്ദ്ര സർക്കാറി​െൻറ സൈറ്റിൽ അപ്ലോഡ് ചെയ്താണ് ആനുകൂല്യം ലഭ്യമാക്കിയത്. ആധാർ സീഡിങ്, ജിയോ ടാഗിങ് എന്നിവയിൽ 100 ശതമാനമാണ് നഗരസഭ ഇതിലൂടെ നേടിയിരിക്കുന്നത്. നിപ വൈറസ് ശുചീകരണ പ്രവൃത്തികൾ ഊർജിതമാക്കണം മുക്കം: നിപ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ശുചീകരണ പ്രവൃത്തികൾ ഊർജിതമാക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത് തീർക്കണമെന്നും കർഷക മോർച്ച കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. ഗോവിന്ദൻ കാരശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് വിജയൻ നായർ ചോല പ്പുറത്ത്, കർഷക മോർച്ച ജില്ല കമ്മിറ്റി അംഗം കെ. സത്യൻ മഠത്തിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ സ്ഥാനമേറ്റു മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്ര സേവാസമിതി ഭാരവാഹികൾ സ്ഥാനമേറ്റു. വാർഷിക സമ്മേളനത്തിൽ സ്ഥാപക പ്രസിഡൻറ് തച്ചോലത്ത് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാമൻകുട്ടി പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. ശ്രീധരൻ മണ്ണാർകുന്നുമ്മൽ, വി.സി. ജയപ്രകാശ്, മോഹനൻ കുണ്ടാറ്റുമണ്ണിൽ, ബാബു കോഴഞ്ചേരി എന്നിവർ സംസാരിച്ചു. ശശിധരൻ ഊരാളിക്കുന്ന് (പ്രസി), പി. രാമൻകുട്ടി (ജന. സെക്ര), കരുവാര പൊയിൽ ചന്ദ്രൻ (ട്രഷ) എന്നിവർ ഉൾപ്പെടെ 29 അംഗ കമ്മിറ്റിയാണ് പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മേൽശാന്തി താമരക്കുളം മാവിടത്തിൽ നാരായണൻ നമ്പൂതിരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.