കലക്​ടറേറ്റിലെ ഒാഫിസുകൾ ശുചീകരിച്ചു

കോഴിക്കോട്: കലക്ടറേറ്റിലെ മുഴുവൻ ഓഫിസുകളും ജീവനക്കാർ ശുചീകരിച്ചു. ജില്ല ഭരണകൂടം, ജില്ലപഞ്ചായത്ത്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ജീവനക്കാർ ശുചീകരണം നടത്തിയത്. സ്ക്രാപ്പ് മർച്ചൻറ് അസോസിയേഷൻ കോഴിക്കോട് ഘടകം ശുചീകരണ പ്രവർത്തനവുമായി സഹകരിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന ശുചീകരണം എ.ഡി.എം ടി. ജനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശൻ പദ്ധതി വിശദീകരിച്ചു. കെ.എസ്.എം.എ ജില്ല പ്രസിഡൻറ് വി.പി. മെഹബൂബ് സംസാരിച്ചു. ജില്ല പഞ്ചായത്തിലെ ശുചീകരണം പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി. ഫിലിപ്പ് സംസാരിച്ചു. ശുചീകരണത്തി​െൻറ ഭാഗമായി ശേഖരിച്ച അഞ്ച് ലോഡ് പാഴ്വസ്തുക്കൾ കൈമാറുന്ന ചടങ്ങ് ജില്ലകലക്ടർ യു.വി. ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.