ബാലുശ്ശേരി: നിപ ബാധിച്ച് മരണമുണ്ടായ കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് നിരീക്ഷണ പട്ടികയിലുള്ള കുടുംബങ്ങൾക്ക് പഞ്ചായത്ത് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. പൂനത്ത് നെല്ലിയുള്ളതിൽ റസിൻ, തിരുവോട് ഇസ്മാഇൗൽ എന്നിവരെ ബന്ധപ്പെട്ടവരുടെയും പരിചരിച്ചവരുടെയും കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശത്തെ സന്നദ്ധ സംഘടനകൾ എന്നിവരടങ്ങിയ അമ്പതോളം പേരുള്ള പത്ത് സ്ക്വാഡുകൾ പ്രദേശത്തെ വീടുകൾ കയറി ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ബി.എഡ് സ്പെഷൽ എജുക്കേഷൻ ഹിയറിങ് ഇംപയേർഡ് (എച്ച്.െഎ) 2018-2020 വർഷത്തേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു. ചേരാൻ ആഗ്രഹിക്കുന്നവർ യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ (www.cuonline.ac.in) പേര് രജിസ്റ്റർ ചെയ്യണം. സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (സി.എ.പി) െഎ.ഡി. നമ്പറുമായി എ.ഡബ്ല്യു.എച്ച് കോളജിനെ സമീപിച്ചാൽ അഡ്മിഷന് അപേക്ഷിക്കാനുള്ള ഫോറം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.