നിപ വൈറസ് ബോധവത്കരണം: ആരാധനാലയ ഭാരവാഹികളുടെ യോഗം

കൊടിയത്തൂർ: പഞ്ചായത്തിലെ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്തിലെ പന്നിക്കോട് പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രവർത്തകർ ബോധവത്കരണം നടത്തി. കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സ​െൻററിൽ നടന്ന ആരാധനാലയ ഭാരവാഹികളുടെ യോഗം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ആരാധനാലയങ്ങളിൽ അംഗശുദ്ധി വരുത്താനുള്ള ഹൗദി​െൻറ ഉപയോഗം താൽക്കാലികമായി നിർത്താനും ആളുകൾ വീട്ടിൽ നിന്നോ പള്ളികളിലെ ടാപ്പിൽനിന്നോ വുദുവെടുത്ത് പള്ളിയിലെത്താനും ക്ലാസുകൾ, സമൂഹ നോമ്പ് തുറകൾ നിർത്തിവെക്കാനും തീരുമാനമായി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ നൽകുക ഇവ ഷെയർ ചെയ്യുക ഇതിനെതിരെ ശക്തമായ നിയമ നടപടി എടുക്കാനും പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണ സഹകരണവും ഉറപ്പുനൽകി. മെഡിക്കൽ ഓഫിസർ യു.പി. നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. മെംബർ കെ.വി. അബ്ദുറഹിമാൻ എം.എ. അബ്ദുസലാം, അബൂബക്കർ, കെ.ടി. മജീദ്, എം. അബ്ദുറഹിമാൻ മദനി, പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.