മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് സ്ഥാപിക്കണം -എം.കെ. രാഘവന്‍ എം.പി

കോഴിക്കോട്: ജനങ്ങളില്‍ ആശങ്കവിതച്ച് നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക സൗകര്യമുള്ള വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിപ ബാധിതരെ ചികിത്സിക്കുന്ന കേരളത്തിലെ ഡോക്ടർമാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കേന്ദ്രം കൂടുതല്‍ പരിഗണന നല്‍കണമെന്നും എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ജോലിയിലെ സമ്മർദം കുറക്കുന്നതിനായി ഇവിടത്തെ ജീവനക്കാർക്ക് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനും അവര്‍ക്ക് വേണ്ട മെച്ചപ്പെട്ട രോഗപ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ വേതനം അനുവദിക്കാനും കേന്ദ്രത്തി​െൻറ സഹായം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ കേരളത്തിലെത്തിക്കാന്‍ സമയബന്ധിതമായി കേന്ദ്രം ഇടപെടണമെന്നും കോഴിക്കോട് ആസ്ഥാനമായി എയിംസ് സ്ഥാപിക്കാനുള്ള അനുമതിക്ക് പെട്ടെന്ന് തീരുമാനമെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.