നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

നാദാപുരം: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മൂന്നു കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പ് നിർദേശം നൽകി. ആരോഗ്യ ശുചിത്വ മാനദണ്ഡം പാലിക്കാതെയും വൃത്തിഹീനമായ രൂപത്തിലും പ്രവർത്തിക്കുന്നതായി പരിശോധനയിൽ ബോധ്യമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. കല്ലാച്ചി ടൗണിലെ ഐശ്വര്യ ക്വാർട്ടേഴ്‌സ്, നാദാപുരം ബസ് സ്റ്റാൻഡിന് പിന്നിൽ നാവിയം പുത്തലത്ത് അലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം, നാദാപുരം ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്‌സ് എന്നീ കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കാനാണ് നിർദേശം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് അടച്ചുപൂട്ടി സീൽ ചെയ്യും. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.