ബാലുശ്ശേരി മേഖലയിൽ ആശങ്ക

ബാലുശ്ശേരി: നിപ വൈറസ് ബാലുശ്ശേരിയിലും ആശങ്ക പടർത്തി. കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ (26) നിപ വൈറസ് ബാധിച്ച് മരിച്ചതോടെയാണ് ബാലുശ്ശേരിയിലും പരിസരങ്ങളിലും ആശങ്ക വർധിച്ചത്. നിപ ബാധിച്ച് മരിച്ച കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മായിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത് റസിൻ തൊട്ടടുത്തായി രണ്ടു ദിവസം ചികിത്സ തേടിയിരുന്നു. മരിച്ച ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയ ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ചവരുടെ പേരുവിവരങ്ങളും ശേഖരിച്ച് വിശകലനം നടത്താനുള്ള നടപടിയും ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്. ബാലുശ്ശേരി ടൗൺ, ബാലുശ്ശേരിമുക്ക്, പൂനത്ത്, കൂട്ടാലിട, കൂരാച്ചുണ്ട്, കണ്ണാടിപ്പൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങിയത് നന്നേ കുറവായിരുന്നു. ബാലുശ്ശേരി താലൂക്ക് ആശുപത്രി ശൂന്യം; ജീവനക്കാർ നിർബന്ധിത ലീവിൽ ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച ഒ.പിയിൽ ചികിത്സ തേടിയെത്തിയത് 50ൽതാഴെ രോഗികൾ. ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാർ ആരോഗ്യവകുപ്പി​െൻറ നിർദേശത്തെതുടർന്ന് ലീവിൽ പോയിരിക്കയാണ്. ഇവർ നിരീക്ഷണത്തിലുമാണ്. പകരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൂന്ന് ഡോക്ടർമാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഫാർമസിസ്റ്റ്, നഴ്സ് തുടങ്ങിയവരും സർവിസിനായുള്ളതുകൊണ്ട് ആശുപത്രിയിലെത്തുന്ന അത്യാവശ്യ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ബ്ലഡ്ബാങ്ക്, ലാബ് എന്നിവയുടെ പ്രവർത്തനവും ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.