ചെങ്ങോടുമല ഖനനം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഖനനം അനുവദിക്കരുെതന്നാവശ്യപ്പെട്ട് കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഖനനം ആരംഭിച്ചാൽ പ്രദേശത്തി​െൻറ ജൈവ വൈവിധ്യം തകരുമെന്നും ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും നിവേദനത്തിൽ പറഞ്ഞു. വി.വി. ബാലകൃഷ്ണൻ, ഇ. ഗോവിന്ദൻ നമ്പീശൻ, പി.സി. വിജയൻ, എ.പി. സുരേഷ്, ടി.കെ. മനേഷ്, സി.കെ. ഷൈജു എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.