തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസേന പ്രവർത്തനം സജീവമാക്കുന്നു

തിരുവള്ളൂർ: ആരോഗ്യ ജാഗ്രത ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസേന പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ 20 വാർഡുകളിലായി 40 ഹരിതസേന പ്രവർത്തകർ വീടുകളും കച്ചവട സ്ഥാപനങ്ങളും സന്ദർശിച്ചു നോട്ടീസ് വിതരണം ചെയ്തു. പ്ലാസ്റ്റിക് ബാഗുകൾ ശേഖരിച്ചുതുടങ്ങി. പഞ്ചായത്ത് ഓഫിസിൽ സർവകക്ഷി പ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം നടത്തി. പൊതുചടങ്ങുകളിൽ ഡിസ്പോസബ്ൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചു. ഡ്രെയ്നേജുകൾ ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും പരിശോധന നടത്തി. രണ്ടു കെട്ടിടങ്ങൾ പൂട്ടിച്ചു. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, മെഡിക്കൽ ഓഫിസർ ഡോ. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ലിസിത, ആർ.കെ. ചന്ദ്രൻ, കൂമുള്ളി ഇബ്രാഹീം, ജെ.എച്ച്.െഎമാരായ മൊയ്തീൻ, അബ്ദുൽ സലാം, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. അനുമോദിച്ചു ആയഞ്ചേരി: തുടർച്ചയായ അഞ്ചാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. സീരിയൽ നടി ദിവ്യശ്രീ മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രതിനിധി തറമ്മൽ മൊയ്തു, പി.ടി.എ പ്രസിഡൻറ് നൊച്ചാട്ട് രമേശൻ, ഹെഡ്മാസ്റ്റർ അസീസ് അക്കാളി, പി.കെ. സജിത, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കെ. ഷാജി, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, ടി. ശ്രീധരൻ, സി.എച്ച്. മൊയ്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.