വിരമിച്ചു

കോഴിക്കോട് പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച പി. ഷംസുദ്ദീൻ മാസ്റ്റർ. കെ.യു.ടി.എ ജില്ല ജനറൽ സെക്രട്ടറിയും 29 കേരള ബറ്റാലിയൻ എൻ.സി.സി ഒാഫിസറുമാണ് െഗസ്റ്റ് അധ്യാപകരുടെ ഒഴിവ് കോഴിക്കോട്: ഗവ. കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷനിൽ ഫിസിക്കൽ എജുക്കേഷൻ െഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖം ഏഴാം തീയതി രാവിലെ 11 മണിക്ക് കോളജിൽ നടക്കും. ഫോൺ: 0495 2382710. ക്ഷീരദിനാഘോഷം കോഴിക്കോട്: കേരള സംസ്ഥാന ക്ഷീരകർഷക കോൺഗ്രസി​െൻറ (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനാഘോഷം നടത്തി. ജില്ല പ്രസിഡൻറ് എ.പി. പീതാംബരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അനിൽ തലക്കുളത്തൂർ മുഖ്യപ്രഭാഷണം നടത്തി. അജിത്പ്രസാദ് കുയ്യാലിൽ, കെ. ഹരിദാസക്കുറുപ്പ്, കെ. സുരേഷ്ബാബു, രാധാകൃഷ്ണൻ പെരുമണ്ണ, വി.പി. നാരായണൻ, ശ്രീധരൻനായർ നന്മണ്ട, പി. അശോകൻ, കെ.ആർ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.