നിപ വൈറസ് മുൻകരുതലുമായി താമരശ്ശേരി രൂപത

ഈങ്ങാപ്പുഴ: നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതലുമായി താമരശ്ശേരി രൂപത. അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും വിട്ടുവീഴ്ച കൂടാതെ പാലിക്കാൻ ആഹ്വാനംചെയ്ത് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സർക്കുലർ പുറത്തിറക്കി. ഈ പകർച്ചവ്യാധി പ്രതിരോധിക്കാൻ എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന സർക്കുലർ ഇടവകളിൽ നടപ്പാക്കാൻ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദേവാലയങ്ങളിൽ വി. കുർബാന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഗം പടരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിശ്വാസികളുടെ കരങ്ങളിൽ വി. കുർബാന നൽകണമെന്നതാണ് ഏറ്റവും പ്രധാന നിർദേശം. മതബോധനക്ലാസുകൾ 10ന് ആരംഭിക്കും. കുടുംബകൂട്ടായ്മകളും മാമോദീസ, വീട് വെഞ്ചിരിപ്പ്, വിവാഹം തുടങ്ങിയവയും സാഹചര്യം അനുസരിച്ച് മാറ്റണം. യാത്രകൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.