നിപ വൈറസ്​ വ്യാജ വാട്​സ്​ആപ്​​ സന്ദേശം

ഒാമശ്ശേരി: ഒാമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നിപ വൈറസ് ബാധിച്ച രോഗി അഡ്മിറ്റായിട്ടുണ്ടെന്നും അവിടെ പോകുന്നവർ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും ശാന്തിയിലെ ഡോക്ടർ പറഞ്ഞുവെന്ന സന്ദേശം വ്യാജമാണെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം ഇവിടെവരുന്ന രോഗികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനു പിറകിൽ സാമൂഹികദ്രോഹികൾ പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സേവ് ഒാമശ്ശേരി പ്രവർത്തകരും ശാന്തി േഹാസ്പിറ്റൽ മാനേജ്മ​െൻറും നടത്തിയ അന്വേഷണത്തിൽ ഇതി​െൻറ ഉറവിടം കണ്ടെത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മാനേജ്മ​െൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.