നിപ വൈറസ് ബാധ: കള്ളുഷാപ്പിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി

നിപ വൈറസ് ബാധ: കള്ളുഷാപ്പിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി കടലുണ്ടി: ജില്ലയിൽ നിപ വൈറസ് ബാധിതർ വർധിച്ചുവരുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കള്ളുഷാപ്പുകൾ, ബിവറേജസ് ചില്ലറ വിൽപന കേന്ദ്രങ്ങൾ, ബാറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കള്ളുഷാപ്പിനു മുന്നിൽ കോൺഗ്രസ് ധർണ. കടലുണ്ടി മണ്ഡലം 152ാം നമ്പർ ബൂത്ത് കമ്മിറ്റിയാണ് മണ്ണൂർ-വടക്കുമ്പാട് റോഡിലെ കള്ളുഷാപ്പിനു മുന്നിൽ ധർണ നടത്തിയത്. വൈറസ് ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാവാതെ ഊഹാപോഹങ്ങളും മറ്റും പ്രചരിക്കുന്നതിനാൽ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളാകെ ഭീതിയിലാണ്. മണ്ഡലം പ്രസിഡൻറ് സി.പി. അളകേശൻ ഉദ്ഘാടനം ചെയ്തു. അനീഷ് ഞാവൽതൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ടി. സേതുമാധവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഹെബീഷ് മാമ്പയിൽ, ആലമ്പറ്റ് വാസു മാസ്റ്റർ, പ്രവീൺ ശങ്കരത്ത്, പി. ഷൈജു, ഉന്മേഷ് അനാമിക, പി. പീതാംബരൻ, സദാശിവൻ പട്ടയിൽ, കെ. രഞ്ജിത്ത്, കെ. ഷാജി, സൗബിൻ ശിവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.