ചങ്ങരോത്തെ വാര്‍ഡുകളില്‍ ആരോഗ്യജാഗ്രത ഗ്രാമസഭകള്‍

പേരാമ്പ്ര: നിപ വൈറസ് ബാധ കണ്ടെത്തുകയും നാലുപേര്‍ മരിക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തില്‍ തീരുമാനിച്ചു. നിപ വൈറസ് ഭീതിയില്‍ നാടാകെ വിറങ്ങലിച്ച് നില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനും അതീവ ജാഗ്രത പുലര്‍ത്താന്‍ ആവശ്യമായ കര്‍മപരിപാടികള്‍ക്കും യോഗം രൂപം നല്‍കി. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാന്‍ തോട്ടം മേഖലകളില്‍ പരിശോധന നടത്താനും ആരോഗ്യജാഗ്രത നിർദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ അധ്യക്ഷത വഹിച്ചു. എന്‍.പി. വിജയന്‍, എസ്.പി. കുഞ്ഞമ്മദ്, കെ.വി. കുഞ്ഞിക്കണ്ണന്‍, ഒ.ടി. രാജന്‍, കെ.വി. രാഘവന്‍, കെ.കെ. അശോകന്‍, പാളയാട്ട് ബഷീര്‍, എം. വിശ്വനാഥന്‍, കിഴക്കയില്‍ ബാലന്‍, ഇ.ടി. ബാലന്‍, മെഡിക്കല്‍ ഓഫിസര്‍ ബിജേഷ് ഭാസ്‌കരന്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കെ.എം. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.