പനിപ്പേടി: ഇഫ്​താറുകൾ മുടങ്ങി

പാലേരി: നിപ പനിപ്പേടിയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ഇഫ്താറുകൾ മുടങ്ങി. സംഘം കൂടിയുള്ള പരിപാടികൾ നടത്തരുതെന്ന ജില്ല കലക്ടറുടെ ഉത്തരവും ഇഫ്താർ മുടങ്ങാൻ കാരണമായി. വിവിധ സംഘടനകളും കൂട്ടായ്മകളും റമദാൻ മാസത്തിൽ നടത്താറുള്ള ഇഫ്താർ സംഗമം സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തി​െൻറയും സൗഹാർദത്തി​െൻറയും വേദിയാണ്. മേഖലയിലെ മിക്ക പള്ളികളിലും നിശ്ചിത ദിവസം സമൂഹ നോമ്പുതുറ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, നിപ പനിയുടെ ഭീതിയിലും പശ്ചാത്തലത്തിലും ഇൗ വർഷം അതെല്ലാം മുടങ്ങിയിരിക്കുകയാണ്. കുറ്റ്യാടിപ്പുഴയോരം വവ്വാലുകളുടെ താവളം പാലേരി: കുറ്റ്യാടിപ്പുഴയോരത്തെ വൻ കാട്ടുമരങ്ങൾ വവ്വാലുകളുടെ താവളം. വർഷങ്ങളായി കൂടുകെട്ടിയും ചില്ലകളിൽ തൂങ്ങിയും കഴിഞ്ഞുകൂടുന്ന വവ്വാലുകൾ പ്രദേശത്തുകാർക്ക് കൗതുകമാണ്. പാറക്കടവ് പുഴയോരപ്പറമ്പിലെ ചില വീടുകളിലെ അടുക്കള ഭാഗത്തും കോലായിലും ഇവയുടെ നിറസാന്നിധ്യമാണ്. എന്നിട്ടും ഇക്കാലമത്രയായിട്ടും വവ്വാലി​െൻറ പേരിൽ പനിയോ മറ്റു പകർച്ചവ്യാധികളോ പിടിപെട്ടതായറിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.