ബാലുശ്ശേരിമുക്കിൽ ഇഷ്​ടിക പാകൽ ഇഴഞ്ഞുനീങ്ങുന്നു; ഗതാഗതക്കുരുക്ക്​ രൂക്ഷം

ബാലുശ്ശേരി: ബാലുശ്ശേരിമുക്ക് ജങ്ഷനിൽ ഇഷ്ടിക പാകൽ ഇഴഞ്ഞുനീങ്ങുന്നു. ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ 28ാം തീയതി തുടങ്ങിവെച്ച ഇഷ്ടിക പാകൽ ഒരു ഭാഗത്ത് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി പാതിവഴിക്കായതിനാൽ റോഡി​െൻറ ഒരുഭാഗത്തു കൂടിയാണ് ഗതാഗതം നടക്കുന്നത്. താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും കോഴിക്കോട് റൂട്ടിലുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ബാലുശ്ശേരിമുക്കിലൂടെ കടന്നുപോകുന്നത്. ഇഷ്ടിക പാകൽ തുടങ്ങിയതി​െൻറ ഭാഗമായി ഇൗ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതത്തിന് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അതൊന്നും പ്രാബല്യത്തിലായിട്ടില്ല. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് ഹോംഗാർഡിനെ നിയോഗിച്ചതും നേരാംവണ്ണം നടക്കുന്നില്ല. ഗതാഗതകുരുക്ക് ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.