ലോറി സമരം: കർഷകർക്ക്​ തുണയായി സർക്കാർ ബസുകൾ

* ചെന്നൈയിലേക്കാണ് കാരറ്റുകൾ ബസിൽ കയറ്റി അയച്ചത് ഗൂഡല്ലൂർ: ലോറി സമരം കാരണം ദുരിതത്തിലായ കർഷകർക്ക് തമിഴ്നാട് സർക്കാർ ബസുകൾ തുണയായി. ഊട്ടിയിൽനിന്ന് ചെന്നൈയിലേക്ക് കാരറ്റ് കയറ്റി അയക്കാനാണ് ബസുകൾ പ്രയോജനപ്പെട്ടത്. കർഷകരുടെ ഉൽപന്നങ്ങൾ മാർക്കറ്റിലേക്കയക്കാൻ താൽക്കാലികമായി ബസുകൾ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഗ്രാമീണ മേഖലയിൽനിന്ന് പച്ചക്കറികളും മറ്റു കാർഷികവിളകളും മാർക്കറ്റിലേക്കെത്തിക്കാൻ ലോക്കൽ ബസുകളിലെ പിൻസീറ്റുകൾ മാറ്റി സൗകര്യമേർപ്പെടുത്തി. ചെന്നൈ, കൊച്ചി മാർക്കറ്റുകളിലേക്ക് സാധനങ്ങൾ അയക്കാൻ സാധിക്കാതെ കർഷകർ വഴിമുട്ടിയപ്പോഴാണ് ബസുകളിൽ കാരറ്റ് കയറ്റാൻ ട്രാൻസ്പോർട്ട് അധികൃതർ തയാറായത്. മുത്തോര, പാലാട ഭാഗത്തുനിന്ന് മൂന്നു ബസുകളിലാണ് കാരറ്റ് അയച്ചത്. എട്ടു മുതൽ 10 ടൺവരെ കയറ്റി. 46,000 രൂപ വാടകയിനത്തിൽ ട്രാൻസ്പോർട്ട് വകുപ്പിന് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.