എൽ.ഡി.എഫ് പ്രതിഷേധിച്ചു

മുക്കം: നഗരസഭ ചെയർമാൻ വി. കുഞ്ഞനെ നഗരസഭ കാര്യാലയത്തിനു ചുവടെയുള്ള ബസ് സ്റ്റാൻഡിൽ ബസ് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എൽ.ഡി.എഫ് മുക്കം നഗരസഭ കമ്മിറ്റി പ്രതിഷേധിച്ചു. അപകടകരമായി ബസോടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ചെയർമാനെ അപായപ്പെടുത്താൻ ശ്രമിച്ചത്. മുക്കം ബസ് സ്റ്റാൻഡ് നിയമലംഘന കേന്ദ്രമായിക്കൊണ്ടിരിക്കുന്നു എന്ന പരാതി അധികൃതർ ഗൗരവപൂർവം കാണണമെന്നും നിയമലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ചെയർമാൻ മുക്കം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ. സുന്ദരൻ, ടി.കെ. സാമി, ടാർസൻ ജോസ് എന്നിവർ സംസാരിച്ചു. വെഡിങ് ഫോട്ടോഗ്രഫി ക്ലാസ് മുക്കം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫർമാർക്കായി വെഡിങ് ഫോട്ടോഗ്രഫി ക്ലാസ് സംഘടിപ്പിച്ചു. അബ്രഹാം തരകൻ നേതൃത്വം നൽകി. മേഖല പ്രസിഡൻറ് സുനിൽ കണ്ണോര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സുനിൽകുമാർ, ജ്യോതിഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.